കണ്ണൂർ വാരംകടവിൽദുരുഹ സാഹചര്യത്തിൽ പൊള്ള ലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു
വാരംകടവിൽ ദുരുഹ സാഹചര്യത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.: ചക്കരക്കൽ മുസാൻ്റെ വളപ്പിൽ അബ്‌ദുൽ നാസറിൻ്റെയും ടി പി റഷിദയുടെയും മകൻ മുഹമ്മദ്
Jul 12, 2024, 23:52 IST
കണ്ണൂർ: വാരംകടവിൽ ദുരുഹ സാഹചര്യത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.: ചക്കരക്കൽ മുസാൻ്റെ വളപ്പിൽ അബ്‌ദുൽ നാസറിൻ്റെയും ടി പി റഷിദയുടെയും മകൻ മുഹമ്മദ് നസീഫ് (21) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം വാരം കടവിലായിരുന്നു സംഭവം. ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവം അറിഞ്ഞു ഓടിക്കൂടിയവർ തീ കെടുത്തി ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സഹോദരങ്ങൾ: ടിപി ജംഷീന, ടി പി റസീന, ടി പി നിഹാൽ