തലശ്ശേരി സ്വദേശിയായ യുവാവ് ഷാർജയിൽ മരണമടഞ്ഞു

തലശ്ശേരി സ്വദേശിയായ യുവാവ് ഷാർജയിൽ മരണമടഞ്ഞു. ഹൈസം ജലീലാണ് ഷാർജയിലെ താമസ സ്ഥലത്ത് ഉറക്കത്തിൽ മരണമടഞ്ഞത് . തലശ്ശേരി സ്വദേശിയും ദുബായിൽ ബിസിനസ് നടത്തുകയും ചെയ്യുന്ന ഷാർജ നബ്ബ മസ്ജിദിന്റെ അടുത്ത് താമസിക്കുന്ന എം ജലീലിന്റെ മകനാണ് ഹൈസം.
 

തലശ്ശേരി സ്വദേശിയായ യുവാവ് ഷാർജയിൽ മരണമടഞ്ഞു. ഹൈസം ജലീലാണ് ഷാർജയിലെ താമസ സ്ഥലത്ത് ഉറക്കത്തിൽ മരണമടഞ്ഞത് . തലശ്ശേരി സ്വദേശിയും ദുബായിൽ ബിസിനസ് നടത്തുകയും ചെയ്യുന്ന ഷാർജ നബ്ബ മസ്ജിദിന്റെ അടുത്ത് താമസിക്കുന്ന എം ജലീലിന്റെ മകനാണ് ഹൈസം. കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്ന ശേഷം വെളുപ്പിന് പതിവ് പോലെ ഉണരാതെ വന്നപ്പോൾ മാതാപിതാക്കൾ നോക്കിയപ്പോഴാണ് അസ്വാഭാവികമായി ശ്വാസം വലിക്കുന്നത് കാണപ്പെട്ടത്. 

പെട്ടെന്ന് തന്നെ ആംബുലൻസിൽ ഷാർജയിle ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ നിഫ്താഷ്, സഹോദരി സിയ ഷാർജയിൽ കോളേജ് വിദ്യാർഥിനിയാണ്. മാഹി സ്വദേശിനിയായ സഫാന ജലീലാണ് മാതാവ്.