ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ മോറാഴ സ്വദേശിയായ യുവാവ് മരിച്ചു
ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മോറാഴസ്വദേശിയായ യുവാവ് മരിച്ചു. മൊറാഴ കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദാ(39) ണ് മരിച്ചത്. ദീർഘകാലമായി ഒമാനിൽ കാർ ഗോ കമ്പിനി ജീവനക്കാരനാണ് റിഷാദ്.
Aug 23, 2026, 16:46 IST
മോറാഴ: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മോറാഴസ്വദേശിയായ യുവാവ് മരിച്ചു. മൊറാഴ കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദാ(39) ണ് മരിച്ചത്. ദീർഘകാലമായി ഒമാനിൽ കാർ ഗോ കമ്പിനി ജീവനക്കാരനാണ് റിഷാദ്.
പിതാവ്: അബ്ദുല്ല അസിക്കോടൻ്റകത്ത്,മാതാവ്: നസീമ മംഗാടൻറകത്ത് ഭാര്യ: സുലൈന. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ മസ്‌കത്ത് കെഎംസിസി കെയർ വിംഗിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
തിങ്കളാഴപുലർച്ചെ എത്തുന്ന വിമാനത്തിന് കോഴിക്കോട് വിമാന താവളത്തിലെത്തിക്കുന്ന മൃതദേഹം സ്വദേശമായ മോറാഴയിലെത്തിച്ച് സംസ്‌കരിക്കും.