കണ്ണൂർ ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധുവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടത്തില്‍ വീട്ടില്‍ എബിന്‍ ജോസാ(39)ണ് മരിച്ചത്.

 

ആലക്കോട് : ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധുവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടത്തില്‍ വീട്ടില്‍ എബിന്‍ ജോസാ(39)ണ് മരിച്ചത്. ആലക്കോട്ടെ അമ്മാവന്റെ വീട്ടിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്.

ഉടന്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂല്‍ റിട്ട.അധ്യാപകന്‍ ജോസ്-പ്രാപ്പൊയില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട.അധ്യാപിക പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്.

ഭാര്യ: പെരിങ്ങാല കണക്കാശേരി കുടുംബാംഗം സുമിയ റാണി. മകന്‍ അബ്രാം ജോസ്. സഹോദരങ്ങള്‍: ജെസ്റ്റിന്‍ ജോസ്(ബംഗളൂരു), സെബിന്‍ ജോസ്(കെ.എസ്.ഇ.ബി, എറണാകുളം). ശവസംസ്‌ക്കാരം  ഏപ്രില്‍-16 രാവിലെ ഒന്‍പതിന് ചെറുപുഴ കക്കാഞ്ചാല്‍ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടത്തി.