വാഹനങ്ങളുടെ ടയർ വർക്സിൽ ഇരുപതു ശതമാനം വർധനവ് വരുത്തിയതായി സംസ്ഥാന ഭാരവാഹികൾ

വാഹനങ്ങളുടെ ടയർ വർക്ക്സുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവർ തൊഴിൽ പ്രതിസന്ധി നേരിടുകയാണെന്ന് ടയർ വർക്ക്സ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 

കണ്ണൂർ: വാഹനങ്ങളുടെ ടയർ വർക്ക്സുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവർ തൊഴിൽ പ്രതിസന്ധി നേരിടുകയാണെന്ന് ടയർ വർക്ക്സ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലനിൽപ്പിൻ്റെ ഭാഗമായി 2024 സെപ്റ്റംബർ ഒന്നാം തീയതി മുതൽ നിലവിലുള്ള നിരക്കിൽ 20 ശതമാനം വർദ്ധനവ് വരുത്തുവാൻ സംഘടന നിർബന്ധിതമായിരിക്കുകയാണ്.

എല്ലാവർഷത്തിലും ഉണ്ടാകുന്ന റൂം വാടകയുടെ വർദ്ധനവ്, അടിക്കടി ഉണ്ടാകുന്ന വൈദ്യുത ചാർജിന്റെ വർദ്ധനവ്, അസംസ്കൃത വസ്‌തുക്കളുടെ വില വർധനവ്, മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയിരുണ്ടായ വർദ്ധനവ് എന്നിവ കാരണം പല ഷോപ്പുകളും ഇന്ന് അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. 

സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തുക അതോടൊപ്പം ഒന്നോ രണ്ടോ ആളുകൾക്ക് തൊഴിൽ നൽകുക എന്ന സ്വപ്‌നവുമായി ഈ മേഖലയിലേക്ക് കടന്നു വന്നവരാണ് മേഖലയിലുള്ള പലരും. വൻതുക ലോൺ എടുത്തും ഒക്കെയാണ് പലരും ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുള്ളത്. അവരെല്ലാം ഇന്ന് ഒരു അതിജീവനത്തിന്റെ പാതയിലാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ സുരേഷ്, ജോ.സെ രമേശ് കൃഷ്ണൻ, ജില്ലാ ട്രഷറർ പുഷ്പൻ ഐ, പ്രകാശൻ മടത്തിൽ എന്നിവർപങ്കെടുത്തു.