തളിപ്പറമ്പിലെ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ബിരിയാണിയിൽ തുരുമ്പുപിടിച്ച ആണി; ഫുഡ്‌ സേഫ്റ്റി ഓഫീസർക്ക് പരാതി നൽകി

തളിപ്പറമ്പിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ നിന്ന് തുരുമ്പുപിടിച്ച ആണി ലഭിച്ചതായി പരാതി. തളിപ്പറമ്പ് ചിറവക്കിലെ ബാംബൂ ഫ്രഷിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് തുരുമ്പുപിടിച്ച ആണി കിട്ടിയത്.
 

തളിപ്പറമ്പ: തളിപ്പറമ്പിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ നിന്ന് തുരുമ്പുപിടിച്ച ആണി ലഭിച്ചതായി പരാതി. തളിപ്പറമ്പ് ചിറവക്കിലെ ബാംബൂ ഫ്രഷിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് തുരുമ്പുപിടിച്ച ആണി കിട്ടിയത്. നടുവിൽ സ്വദേശികളായ നിർമ്മാണ തൊഴിലാളികൾക്കാണ് ബിരിയാണിയിൽ നിന്ന് തുരുമ്പ് പിടിച്ച ആണി ലഭിച്ചത്. 

തളിപ്പറമ്പ് പുളിമ്പറമ്പിൽ വീട് നിർമ്മാണാവശ്യത്തിനായി എത്തിയതായിരുന്നു ഇവർ. ഉച്ചയ്ക്ക് വീട്ടുടമസ്ഥൻ ചിറവക്കിലെ ബാംബൂ ഫ്രഷിൽ നിന്നും വാങ്ങി കൊണ്ടുവന്ന 9 ബിരിയാണിയിൽ ഒന്നിലാണ് തുരുമ്പ് പിടിച്ച ആണി ലഭിച്ചത്.  വീട്ടുടമസ്ഥൻ ഹോട്ടലിൽ വിളിച്ച് സംഭവമറിയിച്ചെങ്കിലും തങ്ങളുടെ ഭാഗത്തുനിന്നും അത്തരത്തിൽ ഒന്നും സംഭവിക്കാനിടയിലെന്നായിരുന്നു മറുപടി. സംഭവത്തിൽ തളിപ്പറമ്പിലെ ഫുഡ്‌ സേഫ്റ്റി ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് തൊഴിലാളികൾ അറിയിച്ചു.