കണ്ണൂരില്‍  സ്വകാര്യ ആശുപത്രി നഴ്‌സായ യുവതി ജീവനൊടുക്കി: മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍, ഭര്‍ത്താവിനും ഭര്‍തൃബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കി  

കണ്ണൂരില്‍ നഴ്‌സായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രിയില്‍ ചികിത്‌സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് മരിച്ചത്.
 
ണ്ടുവര്‍ഷം മുന്‍പാണ് കാപ്പാട് സ്വദേശിയായ ബസ് ഡ്രൈവര്‍ വിപിനുമായി അശ്വതി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതയാവുകയുമായിരുന്നു

കണ്ണൂര്‍: കണ്ണൂരില്‍ നഴ്‌സായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രിയില്‍ ചികിത്‌സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് മരിച്ചത്. അഞ്ചരക്കണ്ടി വെണ്‍മണല്‍ സ്വദേശിനിയും കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ അശ്വനി(25)യാണ് വെളളിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ  ചികിത്‌സയ്ക്കിടെ മരിച്ചത്. 

കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയോടെ സ്വന്തം വീട്ടിലാണ് അശ്വിനി ആത്മഹത്യയ്‌ക്കെു ശ്രമിച്ചത്. കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട അശ്വിനിയെ വീട്ടുകാര്‍ ഉടനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു. വെന്റിലേറ്ററില്‍ ചികിത്‌സയില്‍ കഴിഞ്ഞ അശ്വതി മരണമടയുകയായിരുന്നു. കാപ്പാട് പെരിങ്ങളായി സ്വദേശി  വിപിനാണ് അശ്വതിയുടെഭര്‍ത്താവ്. ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് അശ്വതിയുടെ ആത്മഹത്യക്കിടയാക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 

രണ്ടുവര്‍ഷം മുന്‍പാണ് കാപ്പാട് സ്വദേശിയായ ബസ് ഡ്രൈവര്‍ വിപിനുമായി അശ്വതി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതയാവുകയുമായിരുന്നു. ഈയടുത്ത ദിവസം അശ്വതിക്ക് വന്ന ഫോണ്‍ വിളിക്കു ശേഷമാണ് കുളിമുറിയില്‍ ആത്മഹത്യയക്കു ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ്. അശ്വതി ആശുപത്രിയിലായതിനു ശേഷം വിപിന്‍തിരിഞ്ഞ് നോക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരണത്തില്‍ ഭര്‍ത്താവിനും ഭര്‍തൃബന്ധുക്കള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ പിണറായി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. വെണ്‍മണലിലെ പേരിയില്‍ ഹൗസില്‍ പ്രദീപന്റെയും ഓമനയുടെയും മകളാണ് അശ്വിനി.അനുശ്രീയാണ് ഏകസഹോദരി.