കൂട്ടുപുഴ അതിർത്തിയിൽ എം.ഡി.എം.എയുമായി പഴയങ്ങാടി സ്വദേശി അറസ്റ്റിൽ

കൂട്ടുപുഴ അതിർത്തിയിൽ നടന്ന വൻമയക്കുമരുന്ന് വേട്ടയിൽ യുവാവ് അറസ്റ്റിൽ അര ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ യുമായാണ് കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിലായത്. കണ്ണൂർ റൂറൽ പൊലീസ് മേധാവി അനുജ് പലി വാളിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ എ.കുട്ടികൃഷ്ണനും എസ്.ഐ ഷറഫുദ്ദീനും ഉൾപ്പെടെയുള്ള സംഘം നടത്തിയ റെയ്ഡിലാണ് നൗഷാദ് പിടിയിലായത്.
 

കണ്ണൂർ: കൂട്ടുപുഴ അതിർത്തിയിൽ നടന്ന വൻമയക്കുമരുന്ന് വേട്ടയിൽ യുവാവ് അറസ്റ്റിൽ അര ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ യുമായാണ് കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിലായത്. കണ്ണൂർ റൂറൽ പൊലീസ് മേധാവി അനുജ് പലി വാളിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ എ.കുട്ടികൃഷ്ണനും എസ്.ഐ ഷറഫുദ്ദീനും ഉൾപ്പെടെയുള്ള സംഘം നടത്തിയ റെയ്ഡിലാണ് നൗഷാദ് പിടിയിലായത്.


രഹസ്യവിവരമനുസരിച്ച് കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിലാണ് നൗഷാദ് കുടുങ്ങിയത്. ഞായറാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. 14. 139 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പഴയങ്ങാടി തളിപറമ്പ് പരിയാരം ഭാഗങ്ങളിൽ വ്യാപകമായി എം.ഡി.എം.എ വിതരണം നടത്താറുണ്ടെന്ന് പ്രതി പൊലിസിന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സീനിയർ സി.പി.ഒ പ്രബീഷ്, സി.പി.ഒ ജയൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. 

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ആദ്യവാരം പന്ത്രണ്ടു ഗ്രാം എം.ഡി.എം.എയുമായി നാല് വടകര സ്വദേശികളെയും പത്തു കിലോ കഞ്ചാവുമായി അഞ്ച് പരിയാരം സ്വദേശികളെയും 53 ഗ്രാം എം.ഡി.എം.എയുമായി തളിപ്പറമ്പ് സ്വദേശിയെയും പിടികൂടിയിരുന്നു. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി.കെ ധനഞ്ജയബാബുവിൻ്റെ മേൽ നോട്ടത്തിൽ കണ്ണൂർ റൂറൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് പിടികൂടാൻ വ്യാപകമായ റെയ്ഡുകളാണ് നടന്നു വരുന്നത്.