പഴയങ്ങാടി വെങ്ങരയിൽ മുട്ടം സ്വദേശി ട്രെയിൻ തട്ടി മരിച്ചു
പഴയങ്ങാടി മുട്ടം സ്വദേശി ട്രെയിൻ തട്ടി മരിച്ചു. മുട്ടം കക്കാട് പുറത്ത് കെ. ടി. പി. കുഞ്ഞഹമ്മദാണ്(60) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് നാലുമണിയോടെ വെങ്ങര റെയിൽവേ ഗേറ്റിനും പഴയങ്ങാടി സ്റ്റേഷനും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്.
Updated: Sep 24, 2024, 21:35 IST
പഴയങ്ങാടി: പഴയങ്ങാടി മുട്ടം സ്വദേശി ട്രെയിൻ തട്ടി മരിച്ചു. മുട്ടം കക്കാട് പുറത്ത് കെ. ടി. പി. കുഞ്ഞഹമ്മദാണ്(60) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് നാലുമണിയോടെ വെങ്ങര റെയിൽവേ ഗേറ്റിനും പഴയങ്ങാടി സ്റ്റേഷനും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്.
മൃതദേഹം പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.