കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട: മട്ടന്നൂർ സ്വദേശി പിടിയിൽ
കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട . 53 കിലോ കഞ്ചാവുമായി മട്ടന്നൂർ സ്വദേശി അഷ്റഫ് പൊലീസിന്റെ പിടിയിലായി. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.
Sep 12, 2024, 13:27 IST
വടകര: കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട . 53 കിലോ കഞ്ചാവുമായി മട്ടന്നൂർ സ്വദേശി അഷ്റഫ് പൊലീസിന്റെ പിടിയിലായി. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച്ച പുലർച്ചയോടെ കഞ്ചാവ് പിടികൂടിയത്. ബൊലേറോ ജീപ്പിൽ പ്രത്യേക അറകൾ തയ്യാറാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്. പ്രതിയെ കൊടുവള്ളി പൊലിസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു.