ചെന്നൈയിൽ വാഹനാപകടത്തിൽ കോളയാട് സ്വദേശി മരിച്ചു
കോളയാട് പുന്നപ്പാലം സ്വദേശിയായ മധ്യവയസ്കൻ ചെന്നൈ നെയ് വേലിക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടം. പരേതരായ സണ്ണി വിവേര, മറിയക്കുട്ടി ദമ്പതികളുടെ മൂത്ത മകൻ ക്രിസ്റ്റഫർ വിവേര (59) യാണ് മരിച്ചത്.
Sep 20, 2024, 14:38 IST
കോളയാട്: കോളയാട് പുന്നപ്പാലം സ്വദേശിയായ മധ്യവയസ്കൻ ചെന്നൈ നെയ് വേലിക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടം. പരേതരായ സണ്ണി വിവേര, മറിയക്കുട്ടി ദമ്പതികളുടെ മൂത്ത മകൻ ക്രിസ്റ്റഫർ വിവേര (59) യാണ് മരിച്ചത്.
ഭാര്യ: ആനി ക്രിസ്റ്റോഫർ(അസിസ്സൻഡ് പേർസണൽ, എൻ.എൽ. സി ). മക്കൾ: ആൻ്റണി വിവേര (പോർച്ചുഗൾ), ഡോൺ ബോസ്കോ (സിൽക്കി ഇലക്ട്രോണിക്സ് പ്രൈലിമിറ്റഡ്, ബംഗ്ളൂർ ), സഹോദരങ്ങൾ: ടൈനി (റിട്ട: പ്രധാനധ്യാപിക), മാർഗററ്റ് കൊറയോ (നഴ്സ്, യുകെ), മൈക്കിൾകോളിൻസ് (ഗൾഫ് റിട്ടൺ), ചാർലി റോബിൻസൺ (ഫോർമാൻ എൻ.എൽ. സി)