കണ്ണൂരിൽ മദ്യലഹരിയിൽ കുഴഞ്ഞുവീണ് ആസാം സ്വദേശി മരിച്ചു

മദ്യലഹരിയില്‍ കുഴഞ്ഞുവീണ ഒഡീഷ സ്വദേശി മരിച്ചു. പരിയാരം മുടിക്കാനത്ത് താമസിക്കുന്ന ഒരീസ് ഗജപത്ത് ജില്ലയിലെ ഗാസ്വാദ ദമാദുവയിലെ പ്രേമ നായിക്കിന്റെ മകന്‍ ബാബുന്‍ നായിക്കാന്(26) ആണ് മരിച്ചത്.
 

കണ്ണൂർ: മദ്യലഹരിയില്‍ കുഴഞ്ഞുവീണ ഒഡീഷ സ്വദേശി മരിച്ചു. പരിയാരം മുടിക്കാനത്ത് താമസിക്കുന്ന ഒരീസ് ഗജപത്ത് ജില്ലയിലെ ഗാസ്വാദ ദമാദുവയിലെ പ്രേമ നായിക്കിന്റെ മകന്‍ ബാബുന്‍ നായിക്കാന്(26) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ആറോടെ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ച ഇയാള്‍ മരണപ്പെടുകയായിരുന്നു.
പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.