കണ്ണൂർ കച്ചേരിക്കടവിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്ക്കയ്ക്ക് പരുക്കേറ്റു
ഇരിട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റുകച്ചേരി കടവിലെ നടുവിലേകിഴക്കേതിൽ സുരിജ വിശ്വനാഥനാണ് (58) പരുക്കേറ്റത്. കച്ചേരി കടവിലെ കേരള
Jun 4, 2025, 23:52 IST
ഇരിട്ടി: ഇരിട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റുകച്ചേരി കടവിലെ നടുവിലേകിഴക്കേതിൽ സുരിജ വിശ്വനാഥനാണ് (58) പരുക്കേറ്റത്. കച്ചേരി കടവിലെ കേരള കർണാടക വനാതിർത്തിയിൽ ബാരാപ്പോൾ പുഴക്കരയിൽ താമസിക്കുന്ന ഇവരുടെ വീട്ടുമുറ്റത്ത് എത്തിയാണ് കാട്ടാന ആക്രമിച്ചത്.
കർണാടക ബ്രഹ്മഗിരി വനമേഖലയോട് ചേർത്താണ് ഇവരുടെ വീട്. ബുധനാഴ്ച്ചവൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.