തളിപ്പറമ്പിൽ അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ പഞ്ചായത്തിൽ പരാതി നൽകിയ മധ്യവയസ്ക്കന് മർദ്ദനമേറ്റു

അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയതിന് മധ്യവയസ്‌ക്കനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കുറുമാത്തൂര്‍ പൊക്കുണ്ട് ദാറുസ്സലാമില്‍ കെ.ഷറഫുദ്ദീനാണ്(48) മര്‍ദ്ദനമേറ്റത്.

 

തീരദേശ റോഡായ ഇവിടെ പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങാതെ കെട്ടിടം പണിയുന്നതിനെതിരെ ഷറഫുദ്ദീന്‍ നല്‍കിയ പരാതി പ്രകാരം സ്ഥലം പരിശോധിച്ച പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കി പണി നിര്‍ത്തിവെപ്പിച്ചിരിക്കയാണ്

തളിപ്പറമ്പ്: അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയതിന് മധ്യവയസ്‌ക്കനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കുറുമാത്തൂര്‍ പൊക്കുണ്ട് ദാറുസ്സലാമില്‍ കെ.ഷറഫുദ്ദീനാണ്(48) മര്‍ദ്ദനമേറ്റത്. സ്വകാര്യ ആശുപത്രിയിലെ ചികില്‍സക്ക് ശേഷം ഇപ്പോള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ തുടര്‍ ചികില്‍സയിലാണ് ഇദ്ദേഹം.

18 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുറുമാത്തൂര്‍ കടവ് റോഡിലെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന് സമീപം വെച്ച് സമിയുള്ള ഖാന്‍, ഷാദിദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് മുളവടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. 

തീരദേശ റോഡായ ഇവിടെ പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങാതെ കെട്ടിടം പണിയുന്നതിനെതിരെ ഷറഫുദ്ദീന്‍ നല്‍കിയ പരാതി പ്രകാരം സ്ഥലം പരിശോധിച്ച പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കി പണി നിര്‍ത്തിവെപ്പിച്ചിരിക്കയാണ്. ഇതിന്റെ പ്രതികാരമായാണ് ഇരുവരും ചേര്‍ന്ന് ഷറഫുദ്ദീനെ മര്‍ദ്ദിച്ചത്.