ചിറ്റാരിക്കലിൽ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു

മരത്തിൽ നിന്നും വീണു മധ്യവയസ്ക്കൻ മരിച്ചു. ചിറ്റാരിക്കല്‍ കുളിനീരിലെ കണ്ടത്തില്‍ വീട്ടില്‍ ജോയിസ് ജോസഫാണ്(48) മരണമടഞ്ഞത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് കാറ്റാംകവലയിലാണ് അപകടം നടന്നത്.
 

ചെറുപുഴ: മരത്തിൽ നിന്നും വീണു മധ്യവയസ്ക്കൻ മരിച്ചു. ചിറ്റാരിക്കല്‍ കുളിനീരിലെ കണ്ടത്തില്‍ വീട്ടില്‍ ജോയിസ് ജോസഫാണ്(48) മരണമടഞ്ഞത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് കാറ്റാംകവലയിലാണ് അപകടം നടന്നത്. ഇളംതുരുത്തിയില്‍ വീട്ടില്‍ ഇ.ജെ.മൈക്കിള്‍ എന്നയാളുടെ വീട്ടുവളപ്പില്‍ മരം മുറിക്കവെയാണ് ജോയിസ് അബദ്ധത്തില്‍ താഴേക്ക് വീണത്.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. ഭാര്യ: വിബി. മക്കള്‍: ആല്‍ബര്‍ട്ട്. ആന്‍ഡ്രിയ. ശവസംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 11 ന് തോമാപുരം പള്ളി സെമിത്തേരിയില്‍ നടക്കും.