കള്ള് വാങ്ങാൻ പോയത് യൂണിഫോമിൽ; കണ്ണൂരിലെ വനിതാ എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം
കള്ളുഷാപ്പിൽ യൂണിഫോമിൽ പോയി കള്ളു വാങ്ങിയ വനിതാ എസ്.ഐക്കെതിരെ വകുപ്പു തല അന്വേഷണം തുടങ്ങി. കണ്ണൂർ വനിതാ സ്റ്റേഷനിലെ എസ്.ഐക്കെതിരെയാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചത്.
Sep 12, 2024, 09:23 IST
കണ്ണൂർ: കള്ളുഷാപ്പിൽ യൂണിഫോമിൽ പോയി കള്ളു വാങ്ങിയ വനിതാ എസ്.ഐക്കെതിരെ വകുപ്പു തല അന്വേഷണം തുടങ്ങി. കണ്ണൂർ വനിതാ സ്റ്റേഷനിലെ എസ്.ഐക്കെതിരെയാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചത്.
സെപ്തംബർ ആദ്യ വാരമായിരുന്നു സംഭവം. ചിറക്കൽ കള്ളുഷാപ്പിൽ പോയാണ് എസ്.ഐ കള്ളു വാങ്ങിയത്. വെള്ളയപ്പം ഉണ്ടാക്കുന്നതിനായാണ് 50 രൂപയ്ക്ക് കള്ളു വാങ്ങിയത്. എന്നാൽ സംഭവം വിവാദമായതിനെ തുടർന്നാണ് വകുപ്പ് തല അന്വേഷണം ആരംഭിച്ചത്.
ചിറക്കൽ കള്ളുഷാപ്പിലെ ജീവനക്കാരോട് സ്പെഷ്യൽ ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ എസ്.ഐക്ക് ജാഗ്രത കുറവു കൊണ്ടുള്ള വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.