കെയർ ടേക്കറെ വധിക്കാൻ ശ്രമിച്ചതിന് കേസെടുത്തു

കെയർ ടേക്കറായി സ്വത്ത് നോക്കി നടത്തുന്ന വിരോധത്തിൽ ഇരുമ്പ് വടി കൊണ്ടു തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം തലശേരി ടൗൺ പൊലിസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു.
 

തലശേരി: കെയർ ടേക്കറായി സ്വത്ത് നോക്കി നടത്തുന്ന വിരോധത്തിൽ ഇരുമ്പ് വടി കൊണ്ടു തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം തലശേരി ടൗൺ പൊലിസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. തലശേരി എഎംഐ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന എൻ.വി ഹരീഷിൻ്റെ പരാതിയിൽ പാലിശേരി പൊലിസ് ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന അരവിന്ദ് രത്നാകരനെതിരെയാണ് കേസെടുത്തത്. 

ഈ കഴിഞ്ഞ ഏഴിന് രാത്രി ഒൻപതരയ്ക്കാണ് സംഭവം. പ്രതിയുടെ മാതാവിൻ്റെ കെയർ ടേക്കറായിരുന്നു ഹരീഷ്. ഇതിൻ്റെ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്.