കടമ്പൂർ ദേശസേവിനി വായനശാലയുടെ എഴുപതാം വാർഷികം: 'പുസ്തകപ്പയറ്റും' 'ചേയാ' നോവൽ ചർച്ചയും സംഘടിപ്പിച്ചു

ദേശസേവിനി വായനശാല ആന്റ് ഗ്രന്ഥാലയം എഴുപതാം വാർഷികത്തിന്റെ ഭാഗമായി പുസ്തകപ്പയറ്റും ചർച്ചയും നടത്തി. ആർ ഉണ്ണി മാധവന്റെ ചേയാ എന്ന സ്വാമി ആനന്ദതീർത്ഥന്റെ ജീവചരിത്രനോവൽ അവതരിപ്പിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരി അംബുജം കടമ്പൂര് ഉദ്ഘാടനം ചെയ്തു. എവി അനിൽകുമാർ അധ്യക്ഷത വഹിച്ചു.

 

കടമ്പൂർ: ദേശസേവിനി വായനശാല ആന്റ് ഗ്രന്ഥാലയം എഴുപതാം വാർഷികത്തിന്റെ ഭാഗമായി പുസ്തകപ്പയറ്റും ചർച്ചയും നടത്തി. ആർ ഉണ്ണി മാധവന്റെ ചേയാ എന്ന സ്വാമി ആനന്ദതീർത്ഥന്റെ ജീവചരിത്രനോവൽ അവതരിപ്പിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരി അംബുജം കടമ്പൂര് ഉദ്ഘാടനം ചെയ്തു. എവി അനിൽകുമാർ അധ്യക്ഷത വഹിച്ചു.

പുസ്തകപ്പയറ്റിൻ അംബുജം കടമ്പൂരിൽ നിന്നും ആദ്യ പുസ്തക കിറ്റ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രസീത പ്രേമരാജൻ ഏറ്റുവാങ്ങി. കെ വി സോന, കാഞ്ചന കെ, കെ മോഹനൻ ,ഷിതിൻ അരോളി ച്ചാലിൽ, ശോണിമ കെ സി ,രജിനി കെ സി എന്നിവർ സംസാരിച്ചു.പുസ്തക ചർച്ചയിൽ സത്യ ഭായി ,ജയരാജ് കെവി , സുരേന്ദ്രൻ രയരോത്ത്, സി വിജയൻ , ഷീബ ജയപ്രകാശ് ശൈലജ ടി വി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.