ജയിലിൽ നിന്നും പുറത്തിറങ്ങിയ 51-കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
കണ്ണപുരത്ത് ജയിലിൽ നിന്നും പുറത്തിറങ്ങിയ 51-കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം സ്വദേശി കെ. മനോജ് കുമാറാണ് മരിച്ചത്. കണ്ണപുരം പാലത്തിന് സമീപം ഇയാൾ താമസിച്ചിരുന്ന വാടക മുറിയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
കണ്ണൂർ: കണ്ണപുരത്ത് ജയിലിൽ നിന്നും പുറത്തിറങ്ങിയ 51-കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം സ്വദേശി കെ. മനോജ് കുമാറാണ് മരിച്ചത്. കണ്ണപുരം പാലത്തിന് സമീപം ഇയാൾ താമസിച്ചിരുന്ന വാടക മുറിയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 20-ന് നടന്ന അടിപിടിക്കേസുമായി ബന്ധപ്പെട്ട് മനോജ് കുമാറിനെയും സുഹൃത്തുക്കളെയും കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാൻഡിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യം.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.