മാഹി ചെക്ക്പോസ്റ്റിൽ ബസിൽ കടത്തുകയായിരുന്ന 48 കുപ്പി മദ്യം പിടികൂടി

മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട48 കുപ്പി മാഹി  മദ്യം പിടികൂടി. മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ

 

 തലശേരി: മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട48 കുപ്പി മാഹി  മദ്യം പിടികൂടി. മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ബസ്സിൽ കടത്തുകയായിരുന്ന 48 കുപ്പി മാഹി ( പുതുച്ചേരി ) മദ്യം പിടികൂടിയത്.

വടകരയിൽ നിന്നും തലശേരിയിലേക്ക് പോകുന്ന ബസ്സിൽ വെച്ചാണ് മദ്യം പിടികൂടിയത്. പ്രതിയെ കണ്ടെത്താനായില്ല. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ജലീഷ് , സിവിൽ എക്‌സൈസ് ഓഫീസർ വിനീഷ് കെ എന്നിവരും ഉണ്ടായിരുന്നു.