സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി മദ്യം പിടികൂടി 

സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി മദ്യം പിടികൂടി. തളിപ്പറമ്പ കാഞ്ഞിരങ്ങാട് കുമ്മായചൂള സ്വദേശി റോബി (48)യിൽ നിന്നാണ് മദ്യം പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി തളിപ്പറമ്പിലെ  വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കാര്യമ്പലത്ത് വെച്ച് 8 ലിറ്റർ (16കുപ്പി) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഇയാൾ പിടിയിലായത്.
 

തളിപ്പറമ്പ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി മദ്യം പിടികൂടി. തളിപ്പറമ്പ കാഞ്ഞിരങ്ങാട് കുമ്മായചൂള സ്വദേശി റോബി (48)യിൽ നിന്നാണ് മദ്യം പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി തളിപ്പറമ്പിലെ  വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കാര്യമ്പലത്ത് വെച്ച് 8 ലിറ്റർ (16കുപ്പി) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഇയാൾ പിടിയിലായത്.  

ഇയാൾക്കെതിരെ അബ്കാരി കേസ് എടുത്ത് അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച  KL 59 X 7395 TVS Jupiter സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  പർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ രാജേഷ്. കെ , രാജീവൻ പച്ചക്കൂട്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്. ടി. വി, കലേഷ്. എം, എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി. വി എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു