കാഞ്ഞങ്ങാട് മയക്കുമരുന്നുമായി പിടിയിലായ യുവാവ് എക്സൈസ് ഓഫീസറുടെ മൂക്ക് അടിച്ചു തകർത്തതിന് റിമാൻഡിൽ

മാരക ലഹരി മരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടുന്നതിനിടെ അക്രമാസക്തനായി. ബേക്കൽപനയാൽ കരുവാക്കോട് സ്വദേശി മുഹമ്മദ് ദിൽഷാദിനെ (20) യാണ് ഹൊസ്ദുർഗ്

 

 കാഞ്ഞങ്ങാട് : മാരക ലഹരി മരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടുന്നതിനിടെ അക്രമാസക്തനായി. ബേക്കൽപനയാൽ കരുവാക്കോട് സ്വദേശി മുഹമ്മദ് ദിൽഷാദിനെ (20) യാണ് ഹൊസ്ദുർഗ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണു കുമാറും സംഘവും അറസ്റ്റു ചെയ്തത്.

ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ നടത്തിയ പരിശോധനയിലാണ് പാക്കം-കരുവാക്കോട് –തച്ചങ്ങാട് റോഡിൽവെച്ച് 2.41 ഗ്രാം മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി പ്രതി എക്സൈസ് പിടിയിലായത് .

പരിശോധനയിൽസിവിൽ എക്സൈസ് ഓഫീസർമാരായ അജൂബ്.വി .എ ,അനീഷ് .കെ .വി ,രാഹുൽ .ടി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജീവൻ .പി , വനിത സിവിൽ എക്സൈസ് ഓഫീസർ ശുഭ .പി എന്നിവരും ഉണ്ടായിരുന്നു . എക്സൈസ് പിടിയിലായ യുവാവ് അക്രമാസക്തനായി സിവിൽ എക്സൈസ് ഓഫീസറുടെ മൂക്ക് അടിച്ചു തകർത്തു. സാരമായി പരിക്കേറ്റ ഓഫീസറെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.