കെ സ്റ്റോർ വെള്ളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു

 


മലപ്പുറം : തവനൂർ പഞ്ചായത്തിലെ വെള്ളാഞ്ചീരിയിൽ തുടക്കം. റേഷൻ ഇനങ്ങൾ കൂടാതെ സപ്ലൈകോ, ശബരി ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ്, അക്ഷയ-ബാങ്കിംഗ് സേവനങ്ങൾ എന്നിവ കെ സ്റ്റോർ വഴി ലഭ്യമാകും
വെള്ളാഞ്ചേരി കെ സ്റ്റോറിന്റെ ഉദ്ഘാടനം ഡോ. കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. 

തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ്, വാർഡ് അംഗം പത്മജ, ടി.എസ്.ഒ വി.ജി മോഹൻദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.