കേളകത്തെ നിക്ഷേപ തട്ടിപ്പ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ നിക്ഷേപകർ രംഗത്ത്

കേളകത്തെ ചെറുകുട വ്യാപാരികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഥിരനിക്ഷേപം, പരസ്പര സഹായ നിധി, ആഴ്ചക്കുറി തുടങ്ങി വിവിധ ഇനങ്ങളിലായി നിക്ഷേപം നടത്തി പണം തിരിച്ചു കിട്ടാത്തവർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ഓഫീസിനു മുന്നിൽ സമരം തുടങ്ങിയെന്ന് സമരസമിതിഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 

കണ്ണൂർ : കേളകത്തെ ചെറുകുട വ്യാപാരികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഥിരനിക്ഷേപം, പരസ്പര സഹായ നിധി, ആഴ്ചക്കുറി തുടങ്ങി വിവിധ ഇനങ്ങളിലായി നിക്ഷേപം നടത്തി പണം തിരിച്ചു കിട്ടാത്തവർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ഓഫീസിനു മുന്നിൽ സമരം തുടങ്ങിയെന്ന് സമരസമിതിഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഏകദേശം രണ്ടരക്കോടി  രൂപ നിക്ഷേപകർക്ക് തിരിച്ചു കിട്ടാനുള്ളതായി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.  സംസ്ഥാനത്താതെ യൂണിറ്റുകൾ ഉള്ളതും മികച്ച യൂണിറ്റ് എന്ന ഖ്യാതിനിലനിൽക്കുന്നതുകൊണ്ടു മാണ് കേളകം യൂണിറ്റിൽ വിവിധങ്ങളായ പദ്ധതിയിൽ ചേർന്ന് പണം അടച്ചതെന്ന് നിക്ഷേപകർ പറഞ്ഞു .ഉടൻപണം തിരിച്ചു നൽകി പ്രശ്നം  പരിഹരിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികളായ രാജൻ കൊച്ചിൻ, എ പി ജോളി, ജോൺസൺ നോവ, പി കെ കുഞ്ഞുമോൻ, സൂരജ് കണ്ണാലിയൻ ,എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.