തളിപ്പറമ്പ് വെള്ളാരംപാറ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാതി മത ഭേദ മന്യേ സമൂഹ ഇഫ്താറും അനുമോദനവും
മഹല്ല് പ്രസിഡണ്ട് അബ്ദുസ്സമദ് അമാനി പട്ടുവത്തിന്റെ അധ്യക്ഷതയിൽ ബൂസ്വീരി ഗാർഡനിൽ നടന്ന ചടങ്ങ് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് എസ് പി രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്:വെള്ളാരംപാറ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ ഇഫ്താറും സ്നേഹവിരുന്നും സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് അബ്ദുസ്സമദ് അമാനി പട്ടുവത്തിന്റെ അധ്യക്ഷതയിൽ ബൂസ്വീരി ഗാർഡനിൽ നടന്ന ചടങ്ങ് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് എസ് പി രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കുറുമാത്തൂർ വില്ലേജിനുള്ള മഹല്ല് കമ്മിറ്റി ആദരം വില്ലേജ് ഓഫീസർ ബിനോയി ഏറ്റുവാങ്ങി. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ ചൊറുക്കള സ്വദേശിയായ പി.വി വിനോദ് കുമാറിന് മഹല്ല് കമ്മിറ്റിയുടെ ആദരം കെ.വി മുഹമ്മദ് കുഞ്ഞി നല്കി.
ചടങ്ങിൽ മഹല്ല് ഖത്തീബ് സുബൈർ സഖാഫി സ്നേഹപ്രഭാഷണം നടത്തി. സയ്യിദ് പൂക്കോയ തങ്ങൾ, കെ പി സുബൈർ, പാച്ചേനി രാജീവൻ, അഡ്വക്കറ്റ് മുജീബ് റഹ്മാൻ, അഡ്വക്കേറ്റ് സക്കറിയ കായക്കൂൽ, പി. അശോകൻ, കെ.പി. മൊയ്തു ഹാജി, ടിവി സമീർ, നാജ് അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുറഹ്മാൻ കല്ലായി സ്വാഗതവും അഷ്റഫ് ടി.ബി നന്ദിയും പറഞ്ഞു. സമൂഹത്തിൻറെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ സ്നേഹ വിരുന്നിൽ പങ്കെടുത്തു.