ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പന്തടികളം സ്വദേശിയായ വിജയൻ (47) ആണ് മരിച്ചത്.

 

 ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പന്തടികളം സ്വദേശിയായ വിജയൻ (47) ആണ് മരിച്ചത്. രാവിലെ ജോലിസ്ഥലത്തെ ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ചക്കക്കൊമ്പൻ എന്ന ആനയാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ പൊലിയുന്ന മൂന്നാമത്തെ ജീവനാണിത്. കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടി തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ മണ്ണാർക്കാട് സ്വദേശിനിയായ ബുഷാര (52) കൊല്ലപ്പെട്ടിരുന്നു. വനപാലകരുടെ മുന്നറിയിപ്പ് അവഗണിച്ച് ആനയെ കാണാൻ പുഴക്കരയിൽ തുടർന്നതാണ് അപകടത്തിന് കാരണമായത്.