നെടുങ്കണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽഅദ്ധ്യാപക നിയമനം
നെടുങ്കണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ/കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 10ന് രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷയും അഭിമുഖവും നടക്കും.
Jun 1, 2026, 20:26 IST
ഇടുക്കി : നെടുങ്കണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ/കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 10ന് രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷയും അഭിമുഖവും നടക്കും.
ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും (ആയതിന്റെ പകർപ്പുകളും) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും ബയോ ഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 -234082.
ഇമെയിൽ-gptcnedumkandam.ac.in