ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: ഇടുക്കി ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ചു
ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
ഇടുക്കി : ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ് വില നിര്‍ണ്ണയിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകള്‍, ബേക്കറികള്‍ ( 5 സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഒഴികെ) എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില ജി എസ് ടി ഉൾപ്പെടെയാണ് നിശ്ചയിച്ചിട്ടുള്ളത്.
1 - ചായ 150 ml - 11
2 - കാപ്പി 150 ml - 11
3 - കടും കാപ്പി/കടും ചായ 150 ml - 9
4 - ചായ/കാപ്പി(മധുരമില്ലാത്തത്) 150 ml - 10
5 - ഇന്‍സ്റ്റന്റ് കാപ്പി(മെഷീന്‍ കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 150 ml -18
6 - ഇന്‍സ്റ്റന്റ് കാപ്പി(മെഷീന്‍ കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 200 - 22 7 - ബോണ്‍വിറ്റ/ഹോര്‍ലിക്‌സ് 150 ml - 26
8 - പരിപ്പുവട 40 gm - 11
9 - ഉഴുന്നുവട 40 gm - 11
10 - ബോണ്ട 75 gm - 10
11 - ഏത്തയ്ക്കാ അപ്പം (പകുതി ഏത്തയ്ക്കാ) 50 gm - 10
12 - ബജി 30 gm - 10
13 - ദോശ(ഒരെണ്ണം,ചട്‌നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm - 11
14 - ഇഡ്ഢലി(ഒരെണ്ണം) ചട്‌നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm -12
15- ചപ്പാത്തി(ഒരെണ്ണം) 40 gm - 11
16 - പൂരി(ഒരെണ്ണം,മസാല ഉള്‍പ്പെടെ) 40 gm - 12
17- പൊറോട്ട(ഒരെണ്ണം) 50 gm -11
18 - പാലപ്പം 50 gm - 10
19 - ഇടിയപ്പം 50 gm -10
20 - നെയ്‌റോസ്റ്റ് 150 gm - 42
21 - മസാലദോശ 200 gm - 50
22 - ഗ്രീന്‍പീസ് കറി 100 gm - 33
23 - കടലക്കറി 100 gm - 31
24 - കിഴങ്ങുകറി 100 gm - 30
25 - ഉപ്പുമാവ് 200 gm -
26 - ഊണ് പച്ചരി(സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) - 71
27 -ഊണ് പുഴുക്കലരി (സാമ്പാര്‍, മോര് , രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) - 71
28 - ആന്ധ്ര ഊണ് - 72
29 - വെജിറ്റബിള്‍ ബിരിയാണി 350 gm - 71
30 - കഞ്ഞി(പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 ml - 35
31- കപ്പ 250 gm - 32
32 - തൈര് സാദം - 48
33 - നാരങ്ങ സാദം - 47
34 - തൈര്( 1 കപ്പ്) - 10
35 - വെജിറ്റബിള്‍ കറി 100 gm - 24
36 -ദാല്‍ കറി 100 gm - 24
37 - റ്റൊമാറ്റോ ഫ്രൈ 125 gm - 35
38 - പായസം 75 ml - 13
39 - ഒനിയന്‍ ഊത്തപ്പം 125 gm - 56
40 - റ്റൊമാറ്റോ ഊത്തപ്പം 125 gm - 56
41 - ഓറഞ്ച് ജ്യൂസ് 210ml - 48
42 തണ്ണിമത്തന്‍ 210 ml - 34
43 ലെമണ്‍ സോഡ 210 ml -24
വിലവിവരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.