പൈനാവ്  മോഡൽപോളിടെക്‌നിക്  കോളേജിൽ  സ്‌പോട്ട് അഡ്മിഷൻ

 

 
 ഇടുക്കി സംസ്ഥാന  സർക്കാർ  സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ  പൈനാവ്  മോഡൽപോളിടെക്‌നിക്  കോളേജിൽ  ഒന്നാം വർഷത്തിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ തുടരുന്നു. ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സൈബർ ഫോറൻസിക് ആന്റ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ കോഴ്‌സുകളിലേയ്ക്ക്   അപേക്ഷിക്കാം.

അഡ്മിഷന് താല്പര്യമുള്ള എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി, സി ബി എസ് ഇ പത്താം ക്ലാസ് മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്  8547005084, 9947889441, 9446073146 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.