മഴക്കാല രോഗങ്ങളെ കരുതിയിരിക്കുക: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ
ഇടുക്കി : മഴക്കാലത്ത് പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു .ജലദോഷം , പനി, ജലജന്യ രോഗങ്ങൾ ,കൊതുക് ജന്യ രോഗങ്ങൾ തുടങ്ങിയവ മഴക്കാല രോഗങ്ങളിൽ ഉൾപ്പെടുന്നു.രോഗബാധിതനായ ഒരാൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായുവിൽ എത്തുന്ന കണങ്ങളിലൂടെ പകരുന്നതാണ് എച്ച് വൺ എൻ വൺ, കോവിഡ് എന്നിവ .ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിൽ വൈറസ് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും പകരുകയും ചെയ്യും.
ഇടുക്കി : മഴക്കാലത്ത് പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു .ജലദോഷം , പനി, ജലജന്യ രോഗങ്ങൾ ,കൊതുക് ജന്യ രോഗങ്ങൾ തുടങ്ങിയവ മഴക്കാല രോഗങ്ങളിൽ ഉൾപ്പെടുന്നു.രോഗബാധിതനായ ഒരാൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായുവിൽ എത്തുന്ന കണങ്ങളിലൂടെ പകരുന്നതാണ് എച്ച് വൺ എൻ വൺ, കോവിഡ് എന്നിവ .ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിൽ വൈറസ് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും പകരുകയും ചെയ്യും.
വയറിളക്ക രോഗങ്ങൾ, കോളറ, മഞ്ഞപ്പിത്തം ടൈഫോയിഡ് എന്നിവ ജലജന്യ രോഗങ്ങളാണ്. ഡെങ്കിപ്പനി, മലമ്പനി, ചിക്കൻ ഗുനിയ, സിക എന്നിവ കൊതുക് ജന്യ രോഗങ്ങൾ ആണ്. മഴക്കാലത്ത് ഉണ്ടാകുന്ന പ്രധാന കൊതുകജന്യ രോഗമാണ് ഡെങ്കിപ്പനി .വീടിനുള്ളിലും വീടിൻറെ പരിസരത്തുമുള്ള ചെറിയ അളവ് വെള്ളത്തിൽ പോലും മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്.ജന്തുജന്യ രോഗങ്ങളായ എലിപ്പനി, ചെള്ളു പനി എന്നിവ മഴക്കാലത്ത് മലിനജലത്തിൽ കൂടിയും , ജന്തുക്കളിൽ നിന്നും പകരാം. എലി,അണ്ണാൻ , നായ, പൂച്ച എന്നിവയുടെ മലമൂത്ര വിസർജ്യങ്ങൾ കലർന്ന മലിനമായ ജലവുമായി സമ്പർക്കം ഉണ്ടാകുമ്പോഴാണ് എലിപ്പനി രോഗാണുബാധ ഉണ്ടാവുന്നത്. .
*പ്രതിരോധ മാർഗങ്ങൾ.*
*കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലസ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തുക.
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
*പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
*ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
*തുറന്നു വച്ചിരിക്കുന്നതോ പഴകിയതോ ആയ ഭക്ഷണസാധനങ്ങൾ കഴിക്കരുത്.
*വീടിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ വൃത്തിയുള്ള ഇടങ്ങളിൽ നിന്ന് മാത്രം കഴിക്കുക.
*വീടിന്റെ പരിസരത്തും പൊതുസ്ഥലങ്ങളിലും ചപ്പുചവറുകൾ കുന്നു കൂടാതെ ശ്രദ്ധിക്കുക.
*മലമൂത്രവിസർജ്ജനം ശൗചാലയത്തിൽ മാത്രം നടത്തുക.
*മലമൂത്രവിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
*വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം ,ജലശുചിത്വം എന്നിവ പാലിക്കുക എന്നത് രോഗങ്ങളുടെ പ്രതിരോധത്തിന് അനിവാര്യമാണ്.
*ചെടിച്ചട്ടിയുടെ അടിയിലെ ട്രേ, ഫ്രിഡ്ജിന്റെ പിറകുവശത്തെ ട്രേ ,
എസി മെഷീന്റെ അടിയിലെ ട്രേ വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ ഇവയൊക്കെ വീടിനുള്ളിൽ ഈഡിസ് കൊതുക് മുട്ടയിട്ട് വളരുന്ന ഇടങ്ങളാണ്. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ കളയണം.
*വീടിനു പുറത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ട ,കളിപ്പാട്ടങ്ങൾ ,പാത്രങ്ങൾ ,കുപ്പികൾ ഉപേക്ഷിച്ച ടൈയറുകൾ മൂടിയില്ലാത്ത ടാങ്കുകൾ ,ടാർപോളിൻ ഷീറ്റുകൾ, ഓവുകൾ അടഞ്ഞിട്ടുള്ള ടെറസ് ,സൺഷൈഡ് എന്നിവിടങ്ങളിൽ മഴയുള്ളപ്പോൾ വെള്ളം കെട്ടി നിൽക്കുകയും കൊതുക് മുട്ടയിട്ട് വളരുകയും ചെയ്യും
*വെള്ളം ശേഖരിക്കുന്ന എല്ലാ ടാങ്കുകൾക്കും കൊതുക് കടക്കാത്തവിധം ഉള്ള മൂടിയുണ്ടെന്ന് ഉറപ്പാക്കുക.
*ആൾതാമസം ഇല്ലാത്ത വീട്, കാട് മൂടിക്കിടക്കുന്ന പറമ്പ് എന്നിവിടങ്ങളിൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തണം.
*റബർ കമുക് പൈനാപ്പിൾ പ്ലാന്റേഷനുകൾ എന്നിവ കൊതുകിന്റെ പ്രധാന ഉറവിടങ്ങളാണ്. റബർ പാൽ ശേഖരിക്കാത്ത സമയത്ത് പാൽ ശേഖരിക്കുന്ന ചിരട്ട, കപ്പ് എന്നിവ കമഴ്ത്തി വയ്ക്കുകയോ റെയിൻ ഗാർഡ് സ്ഥാപിക്കുകയോ വേണം.
*തോട്ടങ്ങളിൽ പണിയെടുക്കുന്നവർ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുകയോ, കൊതുക് കടിയേൽക്കാത്ത വിധം ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയോ വേണം
*കൊതുകിനെ അകറ്റുന്ന ലേഖനങ്ങൾ പുരട്ടുക
*ശരീരം മുഴുവനും മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
*വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും കൊതുകു വല ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കുക.
*വാതിലുകളിലും ജനലുകളിലും. കൊതുക് വല ഘടിപ്പിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കുക.
*എലിപ്പനിക്കെതിരെ ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുക.
*ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്