ഇടുക്കി നേഴ്സിംഗ് കോളേജിൽ ലക്ചറർ നിയമനം : വാക്ക്-ഇൻ ഇന്റർവ്യൂ 16ന്
ഇടുക്കി സർക്കാർ നേഴ്സിംഗ് കോളേജിൽ ബോൺഡഡ് ലക്ചറർമാരുടെ ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് മുപ്പത്തിരണ്ടായിരം രൂപ. എം.എസ്.സി. നേഴ്സിംഗ് സർക്കാർ/അംഗീകൃത സ്വാശ്രയ നേഴ്സിംഗ് കോളേജിൽ നിന്നും വിജയകരമായി പഠനം പൂർത്തിയായിരിക്കണം. കൂടാതെ കേരള നേഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
Jan 8, 2026, 19:58 IST
ഇടുക്കി : ഇടുക്കി സർക്കാർ നേഴ്സിംഗ് കോളേജിൽ ബോൺഡഡ് ലക്ചറർമാരുടെ ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് മുപ്പത്തിരണ്ടായിരം രൂപ. എം.എസ്.സി. നേഴ്സിംഗ് സർക്കാർ/അംഗീകൃത സ്വാശ്രയ നേഴ്സിംഗ് കോളേജിൽ നിന്നും വിജയകരമായി പഠനം പൂർത്തിയായിരിക്കണം. കൂടാതെ കേരള നേഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകർപ്പ് പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ജനുവരി 16-ാം തീയതി രാവിലെ 10.30 ന് ഇടുക്കി സർക്കാർ നേഴ്സിഗ് കോളേജിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.