ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 15ന്
ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കൽ ലാബിലേയ്ക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
Sep 13, 2025, 20:58 IST
ഇടുക്കി : ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കൽ ലാബിലേയ്ക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. ഡിപ്ലോമ ഇൻ പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജി/മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ ബിരുദം, കേരളാ പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 15 ന് 10.30 ന് ഇടവെട്ടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 04862 221076, 8330011076.