നിയമസഭാ തിരഞ്ഞെടുപ്പ്: നിരീക്ഷക നമീത പട്ടേൽ നെടുങ്കണ്ടത്ത് സന്ദർശനം നടത്തി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക നമിത പട്ടേൽ നെടുങ്കണ്ടത്ത് സന്ദർശനം നടത്തി. തിരഞ്ഞെടുപ്പിന്റെ ചെലവുകൾ അവലോകനം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടി ക്രമങ്ങൾ നേരിട്ട് അറിയുന്നതിനുമാണ് സന്ദർശനം.

 

ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക നമിത പട്ടേൽ നെടുങ്കണ്ടത്ത് സന്ദർശനം നടത്തി. തിരഞ്ഞെടുപ്പിന്റെ ചെലവുകൾ അവലോകനം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടി ക്രമങ്ങൾ നേരിട്ട് അറിയുന്നതിനുമാണ് സന്ദർശനം.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ റിട്ടേണിംഗ് ഓഫീസർമാരുമായി പ്രവർത്തനങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് ചെലവുകൾ, നാമനിർദേശപത്രികാ സമർപ്പണം, പരാതികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അവലോകനം ചെയ്തു. തുടർ നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം, വീഡിയോ വെരിഫയിംഗ് ടീം എന്നിവരുമായും യോഗം ചേർന്നു.