ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം
ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറക്ക് സമീപം നാലാം മൈലിൽ ആണ് അപകടം നടന്നത്.
Aug 6, 2026, 19:58 IST
ഏലപ്പാറ: ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറക്ക് സമീപം നാലാം മൈലിൽ ആണ് അപകടം നടന്നത്. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.