ശ്രീകണ്ഠാപുരത്ത് വൻ മയക്കുമരുന്ന് വേട്ട : യുവാവ് അറസ്റ്റിൽ
മടമ്പം പൊടിക്കളം റോഡിൽ നിന്ന് മഹീന്ദ്ര ഥാർ റോക്‌സിൽ 4.868 ഗ്രാം എം ഡി എം എയുമായി ആയിപ്പുഴ സഫിയാസ് വീട്ടിൽ അൻഷാദ് നടുക്കണ്ടിയെ (37) ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ ജോബി ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി . ഇയാളുടെ ഥാർ ആഡംബരവാഹനവും ഇതിൽ നിന്നും 64500 രൂപയും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.
Apr 9, 2026, 15:29 IST
ശ്രീകണ്ഠാപുരം: മടമ്പം പൊടിക്കളം റോഡിൽ നിന്ന് മഹീന്ദ്ര ഥാർ റോക്‌സിൽ 4.868 ഗ്രാം എം ഡി എം എയുമായി ആയിപ്പുഴ സഫിയാസ് വീട്ടിൽ അൻഷാദ് നടുക്കണ്ടിയെ (37) ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ ജോബി ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി . ഇയാളുടെ ഥാർ ആഡംബരവാഹനവും ഇതിൽ നിന്നും 64500 രൂപയും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.
ശ്രീകണ്‌ഠപുരം എക്സൈസ് റേഞ്ച് ഓഫീസിലെ മുൻ കേസിൽ പ്രതിയായ ഇയാൾ മാസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് വാഹന പരിശോധനയിൽ പ്രതി കുടുങ്ങിയത്.