കാക്കയങ്ങാട് ദുരൂഹ സാഹചര്യത്തിൽ വീട് കത്തി നശിച്ചു
കാക്കയങ്ങാട് എക്സ്ചേഞ്ചു റോഡിൽ ദുരൂഹ സാഹചര്യത്തിൽ വീട് കത്തി നശിച്ചു.കാക്കയങ്ങാട് സ്വദേശി ഷാജിയുടെ വീടാണ് തിങ്കളാഴ്ക്ക രാത്രി പൂർണമായും കത്തി നശിച്ചത്. ഈ സമയം വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.വീട്ട് സാധനങ്ങളും, വസ്ത്രങ്ങളും, രേഖകളും അടക്കം സർവ്വധും കത്തി നശിച്ചു.പേരാവൂരിൽ നിന്നും ഫയർഫോയ്‌സ് എത്തിയാണ് തീ അണച്ചത്.
Apr 21, 2026, 17:13 IST
കാക്കയങ്ങാട് :കാക്കയങ്ങാട് എക്സ്ചേഞ്ചു റോഡിൽ ദുരൂഹ സാഹചര്യത്തിൽ വീട് കത്തി നശിച്ചു.കാക്കയങ്ങാട് സ്വദേശി ഷാജിയുടെ വീടാണ് തിങ്കളാഴ്ക്ക രാത്രി പൂർണമായും കത്തി നശിച്ചത്. ഈ സമയം വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.വീട്ട് സാധനങ്ങളും, വസ്ത്രങ്ങളും, രേഖകളും അടക്കം സർവ്വധും കത്തി നശിച്ചു.
പേരാവൂരിൽ നിന്നും ഫയർഫോയ്‌സ് എത്തിയാണ് തീ അണച്ചത്.മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാഫർ നല്ലൂർ, വാർഡ് മെമ്പർ ജയൻ നാൽപ്പാടി, വികസനകാരി സ്റ്റാൻഡിങ് ചെയർ പേയ്സൺ മിനി ചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. തീ പിടിത്തത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.സംഭവത്തിൽമുഴക്കുന്ന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.