വിദ്വേഷ പ്രചാരകരെ പരാജയപ്പെടുത്തണം: കെഎ ഷഫീഖ് 

കേരളത്തിൻ്റെ സാമൂഹിക ഐക്യം തകർക്കുന്ന വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അവരെ പരാജയപ്പെടുത്താനായിരിക്കണം ഈ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തേണ്ടതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎ ഷഫീഖ്.മലപ്പുറം ബ്ലോക്ക് പൂക്കോട്ടൂർ ഡിവിഷനിൽ വെൽഫെയർ പാർട്ടി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

മലപ്പുറം: കേരളത്തിൻ്റെ സാമൂഹിക ഐക്യം തകർക്കുന്ന വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അവരെ പരാജയപ്പെടുത്താനായിരിക്കണം ഈ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തേണ്ടതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎ ഷഫീഖ്.മലപ്പുറം ബ്ലോക്ക് പൂക്കോട്ടൂർ ഡിവിഷനിൽ വെൽഫെയർ പാർട്ടി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാ പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ പി എച്ച് ആയിഷ ബാനു, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി സാജിത അബൂബക്കർ, ശിഹാബ് പൂക്കോട്ടൂർ, വാർഡ് സ്ഥാനാർത്ഥികളായ പികെ മുജ്തബ, മോഴിക്കൽ മുസ്തഫ, ഹാരിഫ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇലക്ഷൻ കൺവീനർ നാസർ പള്ളിമുക്ക് സ്വാഗതവും വെൽഫെയർ പാർട്ടി ആനക്കയം പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.