വനസംരക്ഷകരായ കുട്ടികൾക്ക് ഗ്രീൻ വിസ നൽകും: ഷിബു ബേബിജോൺ
വനസംരക്ഷണത്തിന്റെ പ്രാധാന്യം വരുതലമുറയ്ക്ക് പകർന്നു നൽകുന്നതിന് മികച്ച വനസംരക്ഷകരായ വിദ്യാർഥികൾക്ക് ഗ്രീൻ വിസ നൽകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ. കേരളത്തിലെ വനങ്ങൾ സന്ദർശിക്കാനുള്ള അനുമതിയാണ് ഗ്രീൻ വിസയിലൂടെ ലഭിക്കുക. വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വനവികസന ഏജൻസി തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ സംഘടിപ്പിക്കുന്ന ഫോറസ്റ്റ് ഫോർ ഫ്യൂച്ചർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനസംരക്ഷണത്തിന്റെ പ്രാധാന്യം വരുതലമുറയ്ക്ക് പകർന്നു നൽകുന്നതിന് മികച്ച വനസംരക്ഷകരായ വിദ്യാർഥികൾക്ക് ഗ്രീൻ വിസ നൽകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ. കേരളത്തിലെ വനങ്ങൾ സന്ദർശിക്കാനുള്ള അനുമതിയാണ് ഗ്രീൻ വിസയിലൂടെ ലഭിക്കുക. വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വനവികസന ഏജൻസി തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ സംഘടിപ്പിക്കുന്ന ഫോറസ്റ്റ് ഫോർ ഫ്യൂച്ചർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനം വകുപ്പ് ചെയ്യുന്ന നല്ല കാര്യങ്ങൾ പൊതു സമൂഹത്തിൽ തമസ്കരിക്കപ്പെടുന്നു. എന്നാൽ കഴിഞ്ഞ ആറു മാസം കൊണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ വന്ന മാറ്റം വലുതാണ്. ഇത് ജനങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ അങ്കണവാടിയിലെത്താലുള്ള യാത്രാക്ലേശം ശ്രദ്ധയിൽ പെട്ടപ്പോൾ രണ്ടു ദിവസത്തിനകം അതിന് പരിഹാരം കാണാനും അവർക്കായി വാഹന സൗകര്യം ഒരുക്കാനും വനം വകുപ്പിന് കഴിഞ്ഞു. ആദിവാസി ഉന്നതികളിൽ പി.എസ്.സി കോച്ചിംഗ് സെന്ററുകൾ ആരംഭിക്കണമെന്ന ആവശ്യത്തിനും പിറ്റേന്ന് തന്നെ പരിഹാരമുണ്ടാക്കാൻ വനം വകുപ്പിന് കഴിഞ്ഞു. ഇക്കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എട്ടോളം വനമേഖലകൾ സന്ദർശിക്കുകയും 15 ഓളം ആദിവാസി സമൂഹങ്ങളുമായി സംസാരിക്കുകയും ചെയ്തു. ഓരോ ഇടത്തും വനംവകുപ്പ് നൽകുന്ന പിന്തുണ ഇവർ ഊന്നി പറയുന്നത് ഏറെ അഭിമാനം നൽകുന്നു. വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ മലയോര കർഷകരെ വിശ്വാസത്തിലെടുത്തായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ സംസ്ഥാനത്തു നടക്കുന്ന അന്താരാഷ്ട്ര നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ നേച്ചർ സെലിബ്രേഷന് സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. നമ്മുടെ സവിശേഷമായ സംയോജിത വനസംരക്ഷണ രീതികൾ ഇതിലൂടെ ലോകശ്രദ്ധ ആകർഷിക്കും.
വീടുകളിലെ കാർബൺ എമിഷൻ കണ്ടെത്തുന്നതിന് പാലക്കാട് ശ്രീകൃഷ്ണപുരത്തെ സെന്റ് ഡൊമനിക്സ് കോൺവെന്റ് സ്കൂളിൽ വികസിപ്പിച്ച് നടപ്പാക്കിവരുന്ന ഡാഷ് ബോർഡ് നല്ല മാതൃകയാണ്. ഇത് വനം വകുപ്പ് ഏറ്റെടുത്ത് എല്ലാ സ്കൂളികളിലും വ്യാപിപ്പിക്കും. നയരൂപീകരണത്തിൽ ഫീൽഡിലുള്ള ഉദ്യോഗസ്ഥരുടെ പ്രായോഗിക അറിവുകൾ ഏറെ പ്രധാനമാണ്. ഫീൽഡ് ഉദ്യോഗസ്ഥരും വിഷയ വിദഗ്ധരും ഒന്നിച്ച് വനത്തിന്റെ സംരക്ഷണവും സുസ്ഥിര മൂല്യ വർദ്ധിത ഉപയോഗവും ഇക്കോ ടൂറിസത്തിലൂടെ പ്രീമിയം ബയോ ഡൈവേഴ്സിറ്റി എക്സ്പീരിയൻസും എങ്ങനെ സാധ്യമാക്കാം എന്ന് ഈ കാൺക്ലേവിൽ രൂപരേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും വനം വകുപ്പ് മേധാവിയുമായ രാജേഷ് രവീന്ദ്രൻ അധ്യക്ഷനായി. വനം വകുപ്പ് സെക്രട്ടറി കെ. ബിജു മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആന്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഫോറസ്റ്റ് മാനേജ്മെന്റ്) ദീപക് മിശ്ര, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഫിനാൻസ്) ഡോ. എൽ. ചന്ദ്രശേഖർ, സി.സി.എഫ് ഇക്കോ ഡെവലപ്പ്മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ സുനിൽ പാമീഡി എന്നിവർ പങ്കെടുത്തു.
വനവിഭവങ്ങളുടെ സമാഹരണവും മൂല്യ വർധിത ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ്, ഇക്കോ ടൂറിസം മേഖലയിലെ നൂതന സാധ്യത, അധിനിവേശ സസ്യങ്ങളുടെ ഒഴിവാക്കലും വനസംരക്ഷണവും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ആശയങ്ങൾ അവതരിപ്പിച്ചു.