തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ സംഘർഷം
തളിപറമ്പ്നഗരസഭാ അടിയന്തര കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ ഉന്തും തള്ളും കയ്യാങ്കളിയും.2026-26 വാർഷിക പദ്ധതിയിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ അതിനുവേണ്ടി മാത്രമായി മൂന്ന് അജണ്ടകളുമായാണ് അടിയന്തിര കൗൺസിൽ യോഗം വിളിച്ചത്.
തളിപ്പറമ്പ് : തളിപറമ്പ്നഗരസഭാ അടിയന്തര കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ ഉന്തും തള്ളും കയ്യാങ്കളിയും.2026-26 വാർഷിക പദ്ധതിയിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ അതിനുവേണ്ടി മാത്രമായി മൂന്ന് അജണ്ടകളുമായാണ് അടിയന്തിര കൗൺസിൽ യോഗം വിളിച്ചത്.
എല്ലാമാസവും കൃത്യമായി കൗൺസിലുകൾ നടത്താത്തതിനാൽ പെൻഷൻ കിട്ടേണ്ട വയോധികർ വിഷമത്തിലാണെന്ന് പ്രതിപക്ഷ കൗൺസിലർ സി.വി.ഗിരീശൻ കൗൺസിൽ മുമ്പാകെ ആരോപിച്ചു.ഇതിനെതിരെ ഭരണപക്ഷത്തിലെ കൗൺസിലർ പി.സി.നസീർ കഴിഞ്ഞ എട്ടാം മാസം വരെ പെൻഷൻ അജണ്ടകളൊക്കെ അംഗീകരിച്ചതായി വ്യക്തമാക്കി.ഇതോടെയാണ് ഭരണ-പ്രതിപക്ഷ വാക്കേറ്റം ആരംഭിച്ചത്. ഇതിനിടയിൽ സി.പി.എം കൗൺസിലർ ഒരു അഴിമതിയാരോപണവുമായി എഴുന്നേറ്റു.
ഇതിന് തടസപ്പെടുത്തി സ്ഥിരം സമിതി അധ്യക്ഷൻ പി.പി.മുഹമ്മദ്നിസാർ രംഗത്തെത്തി.അടിയന്തിര കൗൺസിൽ യോഗമാണെന്നും, മറ്റു കാര്യങ്ങൾ അനുവദിക്കില്ലെന്നും പറഞ്ഞ നിസാറുമായി വാക്ക്തർക്കം നടക്കവെ പ്രതിപക്ഷത്തെ സി.വി.ഗിരീശൻ ചെയർപേഴ്സന്റെ നേരെ പാഞ്ഞടുത്തതോടെയാണ് ഭരണപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ഉന്തും തള്ളും വാക്കേറ്റവും നടന്നത്.ഇതിനിടയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അജണ്ട അംഗീകരിച്ച് കൗൺസിൽ പിരിച്ചുവിടുകയായിരുന്നു.കഴിഞ്ഞ നാല്മാസമായി ഒരു ജീവനക്കാരൻ ക്രമക്കേട് നടത്തിയതായി ആരോപിച്ച് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കുകയും ഭരണപക്ഷം ഇതിനെ പ്രതിരോധിച്ച് വരികയുമായിരുന്നു.