വീണ്ടും ഒരു കൂടിച്ചേരൽ ..! അടിയന്തരാവസ്ഥയില്‍ പോലീസ് പീഡനത്തിനിരയായ തളിപ്പറമ്പ സര്‍സയ്യിദ് കോളേജിലെ പഴയ വിദ്യാര്‍ത്ഥികള്‍ ഒത്തുചേരുന്നു
അടിയന്തരാവസ്ഥയില്‍ പോലീസ് പീഡനത്തിനിരയായ സര്‍സയ്യിദ് കോളേജിലെ പഴയ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുചേരുന്നു. 11ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ഹാളിലാണ് കൂടിച്ചേരല്‍. 1975 ജൂണ്‍ 25നാണ് ഇന്ത്യയില്‍ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 11ന് സര്‍സയ്യിദ് കോളേജ് ഓഫീസ് ഉപരോധിച്ച 19 വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
തളിപ്പറമ്പ: അടിയന്തരാവസ്ഥയില്‍ പോലീസ് പീഡനത്തിനിരയായ സര്‍സയ്യിദ് കോളേജിലെ പഴയ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുചേരുന്നു. 11ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ഹാളിലാണ് കൂടിച്ചേരല്‍. 1975 ജൂണ്‍ 25നാണ് ഇന്ത്യയില്‍ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 11ന് സര്‍സയ്യിദ് കോളേജ് ഓഫീസ് ഉപരോധിച്ച 19 വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ത്ഥികളെ അന്നത്തെ ജില്ലാ പോലീസ് മേധാവി ജോസഫ് തോമസിന്റെ നിര്‍ദേശപ്രകാരം പോലീസ് ഭീകരമായി മര്‍ദിക്കുകയും തലമുണ്ഡനം ചെയ്യുകയുമായിരുന്നു. രണ്ടുപേരെ രാജ്യരക്ഷാ നിയമപ്രകാരം ജയിലിലടക്കുകയും ബാക്കി 17 പേരെ പെരുമഴയത്ത് ടൗണിലൂടെ ഓടിക്കുകയുമായിരുന്നു. എസ്.എഫ്.ഐയുടെ ആറുപേര്‍, കെ.എസ്.സിയുടെ ഏഴുപേര്‍, പരിവര്‍ത്തനവാദി വിദ്യാര്‍ത്ഥി സംഘത്തിന്റെ നാലുപേര്‍, എസ്.ഐ.ഒയുടെ രണ്ടുപേര്‍ എന്നിവരാണ് അറസ്റ്റിനും പീഡനത്തിനും ഇരയായത്. അതില്‍ ഒരാള്‍ മരണമടഞ്ഞു. ബാക്കി 18 പേരാണ് കൂടിച്ചേരലിന് എത്തുക. ഒപ്പം അതേ ദിവസം തന്നെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദനത്തിനിരയാക്കിയ പരിവര്‍ത്തനവാദി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഡോ. എസ്.കെ.മാധവനുമുണ്ടാകും.