കൈത്തറി തൊഴിലാളികൾക്ക് സാമ്പത്തിക കൈത്താങ്ങ്: 25 വരെ അപേക്ഷിക്കാം

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് 2026-27 വർഷത്തെ സാമ്പത്തിക താങ്ങ് പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

 

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് 2026-27 വർഷത്തെ സാമ്പത്തിക താങ്ങ് പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25 വരെ നീട്ടി. 2026-27 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യം. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ആനുകൂല്യം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ജില്ല എക്‌സി ക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം.

 വിവരങ്ങൾക്ക്:  കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുളള മുഖ്യ ഓഫീസിൽ നിന്നും കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടുക.