എറണാകുളം മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; 27 കർണാടക സ്വദേശികൾക്ക് പരിക്ക്
എറണാകുളം മൂവാറ്റുപുഴ ജങ്ഷനിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 27 പേർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
Jul 1, 2026, 15:50 IST
മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴ ജങ്ഷനിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 27 പേർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മൂവാറ്റുപുഴ ജങ്ഷനിൽ വെച്ച് ടൂറിസ്റ്റ് ബസിന് പിന്നിൽ പച്ചക്കറി കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിലേക്ക് മറിഞ്ഞു. അപകടം നടക്കുമ്പോൾ ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. പരിക്കേറ്റ ആരുടെയും നില നിലവിൽ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും യാത്രക്കാരിൽ 4 പേർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.