എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയൂർവേദ നഴ്സ് താത്കാലിക നിയമനം

ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ നഴ്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

 

എറണാകുളം : ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ നഴ്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും.

 വിദ്യാഭ്യാസ യോഗ്യത: ഡിഎഎംഇ അംഗീകരിച്ച ആയൂർവേദ നഴ്സിംഗ് കോഴ്‌സ് സർട്ടിഫിക്കറ്റ്. അപേക്ഷകർ അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകർപ്പും സഹിതം സെപ്തംബർ 22-ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം.