കൊച്ചിയിൽ പുലർച്ചെ ബൈക്ക് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം

 

കൊച്ചിയിൽ അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചങ്ങമ്പുഴ പാർക്കിന് സമീപം തിങ്കളാഴ്ച പുലർച്ചെ 3.15 ഓടെയായിരുന്നു അപകടം.

കോട്ടയം സ്വദേശിയായ പ്രവീൺ കുമാർ (28), തമിഴ്നാട് നീലഗിരി സ്വദേശിയായ റിബിൻ (21) എന്നിവരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നാണ് വ്യക്തമാക്കിയത്. എളമക്കര പൊലീസ് കേസെടുത്ത് തുടർ അന്വേഷണം ആരംഭിച്ചു.