കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇടറോഡിലൂടെ പോകുന്നതിനിടെ കാറിൻറെബോണറ്റിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങുകയായിരുന്നു. കാറിൽ നിന്ന് ഡ്രൈവർ ഇറങ്ങിയ ഉടനെ തീ ആളിപടർന്നു.

 

കൊച്ചി: കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇടറോഡിലൂടെ പോകുന്നതിനിടെ കാറിൻറെബോണറ്റിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങുകയായിരുന്നു. കാറിൽ നിന്ന് ഡ്രൈവർ ഇറങ്ങിയ ഉടനെ തീ ആളിപടർന്നു.

വാഹനത്തിൻറെ മുൻവശം പൂർണമായും കത്തിനശിച്ചു. തീ ഉയരുന്നത് കണ്ട് പ്രദേശവാസികൾ വീടുകളിൽനിന്ന് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. സമീപത്തെ വീട്ടിൽ നിന്ന് പൈപ്പിലൂടെ വെള്ളം അടിച്ചാണ് തീയണച്ചത്. കാറിൽ നിന്ന് വലിയ രീതിയിൽ പുകയും ഉയർന്നു.