കുടുംബകലഹം ; പെരുമ്പാവൂരിൽ  ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

 മഞ്ഞപ്പെട്ടിയിൽ കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഭർത്താവ് ചന്ദ്രൻ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അംബികയുടെ കഴുത്തിന് പിന്നിൽ വെട്ടുകയായിരുന്നു. കൃത്യത്തിന് ശേഷം വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ ചന്ദ്രൻ തൂങ്ങിമരിച്ചു.

 

 പെരുമ്പാവൂർ : മഞ്ഞപ്പെട്ടിയിൽ കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഭർത്താവ് ചന്ദ്രൻ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അംബികയുടെ കഴുത്തിന് പിന്നിൽ വെട്ടുകയായിരുന്നു. കൃത്യത്തിന് ശേഷം വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ ചന്ദ്രൻ തൂങ്ങിമരിച്ചു.

അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മകൻ സനലിനും വെട്ടേറ്റു. കഴുത്തിന് പരിക്കേറ്റ സനലിനെ ഉടൻതന്നെ കളമശ്ശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് ഈ ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെരുമ്പാവൂർ പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.