എറണാകുളം മഹാരാജാസ് കോളേജിൽ അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തിൽ 2026-27 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത : ഇക്കണോമിക്സ വിഷയത്തിൽ ബിരുദാനന്തര ബിരുദം
Sep 10, 2026, 19:45 IST
എറണാകുളം മഹാരാജാസ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തിൽ 2026-27 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത : ഇക്കണോമിക്സ വിഷയത്തിൽ ബിരുദാനന്തര ബിരുദം, Ph.D/NET ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്‌ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) 16 ന് ( ബുധൻ ) രാവിലെ 10.00 നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക