മരട് എയു ഡബ്ലിയു എം ക്യാമ്പസിൽ ലബോറട്ടറി ടെക്‌നീഷ്യൻ നിയമനം
എറണാകുളം ജില്ലയിലെ മരട് എയു ഡബ്ലിയു എം ക്യാമ്പസിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്‌സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലേക്ക് എൽഎബിഎൽ അക്രഡിറ്റേഷനുളള
Sep 18, 2025, 20:15 IST
എറണാകുളം : എറണാകുളം ജില്ലയിലെ മരട് എയു ഡബ്ലിയു എം ക്യാമ്പസിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്‌സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലേക്ക് എൽഎബിഎൽ അക്രഡിറ്റേഷനുളള മോളികുലർ ബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുളള എം എസ് സി മൈക്രോബയോളജി ബിരുദമുളള ലബോറട്ടറി ടെക്‌നീഷ്യനെ ആവശ്യമുണ്ട്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തി പരിചയം എന്നിവയുടെ അസൽ രേഖകൾ സഹിതം സെപ്തംബർ 20-ന് ശനിയാഴ്ച്ച രാവിലെ 10.30 ന് നേരിട്ട് ഈ സ്ഥാപനത്തിൽ ഹാജരാകണം.
ഫോൺ : 0484 2960429