ബിനാലെയിലെ ക്യൂറേഷനും പൊതുജനപങ്കാളിത്തവും മാതൃകാപരമെന്ന് എപിടിഎ സി എം ഒ പത്മ റാണി സീല

കൊച്ചി-മുസിരിസ് ബിനാലെയുടെ ഘടനയും ക്യൂറേഷനും പഠിക്കുന്നതിനായി ആന്ധ്രാപ്രദേശ് ടൂറിസം അതോറിറ്റി ചീഫ് മാർക്കറ്റിംഗ് ഓഫീസർ പത്മ റാണി സീലയുടെ നേതൃത്വത്തിലുള്ള സംഘം ബിനാലെ സന്ദർശിച്ചു.  

 

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഘടനയും ക്യൂറേഷനും പഠിക്കുന്നതിനായി ആന്ധ്രാപ്രദേശ് ടൂറിസം അതോറിറ്റി ചീഫ് മാർക്കറ്റിംഗ് ഓഫീസർ പത്മ റാണി സീലയുടെ നേതൃത്വത്തിലുള്ള സംഘം ബിനാലെ സന്ദർശിച്ചു.  ക്യൂറേഷനും വിപുലമായ പൊതുജനപങ്കാളിത്തവും ബിനാലെയിൽ മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

പ്രദർശനത്തിലെ കലാസൃഷ്ടികൾ ശ്രദ്ധേയമാണെന്നും ചിന്തോദ്ദീപകമായ ഓരോ സൃഷ്ടിയും കാഴ്ചക്കാരെ പിടിച്ചുനിർത്തുന്നതാണെന്നും അവർ പറഞ്ഞു. ബിനാലെ സന്ദർശിച്ച കഴിഞ്ഞ 12 വർഷമായി സാധാരണ ജനങ്ങളെ കലയുമായി ബന്ധിപ്പിക്കുന്നതിൽ ബിനാലെ കൈവരിച്ച വിജയത്തെ സംഘത്തിലുണ്ടായിരുന്ന പ്രശസ്ത എഴുത്തുകാരനും ദൃശ്യകലാകാരനുമായ സഞ്ജീവ് ഖണ്ഡേക്കർ പ്രശംസിച്ചു. സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ വേദി സമകാലിക കലാരംഗത്ത് വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്ന് സംഘം വിലയിരുത്തി.