ആലുവയിൽ മെട്രോ പില്ലറിൽ ബൈക്ക് ഇടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം
Dec 15, 2025, 18:58 IST
ആലുവ മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശിയായ ബിലാൽ (20) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മെട്രോ പില്ലർ നമ്പർ 189-ൽ വെച്ചാണ് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചത്. ബൈക്ക് ഓടിച്ചിരുന്നത് ബിലാലായിരുന്നു.
അതേസമയം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന കൊല്ലം സ്വദേശി ശ്രീറാമിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അപകടം നടന്ന സമയത്ത് റോഡിൽ അധികം തിരക്കില്ലായിരുന്നു. ശ്രീറാമിന്റെ പരുക്ക് ഗുരുതരമായി തുടരുകയാണ്.